തൊടുപുഴ: മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം ആയിരുന്നു ഷാജനെ മര്‍ദിച്ചത്.ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയില്‍ ആണ് സംഭവം.
പരിക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്.