മാസ് റിയാദ്: പൂർവകാല പ്രവർത്തകരുടെ സംഗമവും സഹായ വിതരണവും

റിയാദ് : രണ്ട് പതിറ്റാണ്ട് കാലം പിന്നിട്ട പ്രവാസി കൂട്ടായ്മക്ക് പുതിയ കാഴ്ചപ്പാടും ജീവകാരുണ്യ മുഖവും നൽകിയ മാസ് റിയാദിൻ്റെ (മുക്കം ഏരിയ സർവീസ് സൊസൈറ്റി) പൂർവകാല പ്രവർത്തകർ വീണ്ടും ഒത്തുകൂടി.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പഴയകാല അംഗങ്ങൾ ഒരുമിച്ചു കൂടി സൗഹൃദം പുതുക്കിയത് അംഗങ്ങൾക്ക് തികച്ചും പുതിയ അനുഭവമായി.

പ്രവാസലോകത്തെ അന്നത്തെ കൂട്ടും സ്നേഹവും തുടർന്നും നിലനിൽക്കണമെങ്കിൽ നാട്ടിൽ പഴയ പ്രവർത്തരുടെ കൂട്ടായ്മ ഉണ്ടാവേണ്ടതുണ്ട് എന്ന മാസ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് സംഗമം നടന്നത്.

കൊടിയത്തൂരിൽ നടന്ന സംഗമത്തിൽ മാസ് റിയാദ് ചെയ്തുകൊണ്ടിരിക്കുന്ന ജനസേവന – ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി രണ്ട്‌ സംരംഭങ്ങൾക്കായുള്ള സഹായധനം ചടങ്ങിൽ വെച്ച് കൈമാറി. ‘എന്റെ മുക്കം’ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിലേക്കും കൊടിയത്തൂരിൽ നിർധന കുടുംബത്തിനുവേണ്ടി നിർമിച്ചുകൊണ്ടിരിക്കുന്ന വീടിനുള്ള സാമ്പത്തിക സഹായവുമാണ് നൽകിയത്.

എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് എൻ.കെ.മുഹമ്മദലി, സെക്രട്ടറി അനീസ് ഇൻ്റിമേറ്റ് എന്നിവർ സഹായധനം ഏറ്റുവാങ്ങി. കൊടിയത്തൂരിൽ നിർധന കുടുംബത്തിനായി നിർമ്മിച്ച് നൽകുന്ന വീടിനായുള്ള ധന സഹായം ‘ശ്രദ്ധ’ കമ്മിറ്റി പ്രതിനിധി ബീരാൻകുട്ടി മാസ്റ്ററും ഏറ്റുവാങ്ങി.

ചടങ്ങിൽ മാസ് കോർഡിനേറ്റർ പിസി മുഹമ്മദ്‌, മാസ് റിയാദ് വൈസ് പ്രസിഡന്റ് സുഹാസ് ചേപ്പാലി, ഭാരവാഹികളായ അഹമ്മദ് കുട്ടി, ജാഫർ കെ കെ, ശരീഫ് സി കെ, ഹസ്സൻ മാസ്റ്റർ, സലാം ചാലിയാർ, റഫീഖ് വടക്കയിൽ, മുജീബ് കുയ്യിൽ, അബ്ബാസ്, സാദിക്ക് കെ ടി, കുഞ്ഞോയി, മൻസൂർ,അബൂബക്കർ വിളക്കോട്ടിൽ, വി. സി. മുഹമ്മദ്‌, നാസർ പി പി, മുഹമ്മദ്ണ്ണി വിളക്കോട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

spot_img

Related Articles

Latest news