കുന്നത്തുനാട്ടിൽ കോൺഗ്രസ്സിൽ നിന്ന് കൂട്ടരാജി

കോലഞ്ചേരി: കുന്നത്തുനാട്ടില്‍ പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ കെ.കെ. അജി, പട്ടിമറ്റം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. അനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ഐരാപുരം മണ്ഡലം മുന്‍ പ്രസിഡന്‍റ്​ വി.കെ. അഭിലാഷ്, പുത്തന്‍കുരിശ് മണ്ഡലം മുന്‍ പ്രസിഡന്‍റ് മോന്‍സി വാവച്ചന്‍ തുടങ്ങിയവരും ഇവരോടൊപ്പമുള്ള പ്രവര്‍ത്തകരുമാണ് പ്രാഥമികാംഗത്വത്തില്‍നിന്ന്​ രാജി വെച്ചത്.

വി.പി. സജീന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ത്രിതല പഞ്ചായത്തിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് സജീന്ദ്ര​ന്റെ ജനവിരുദ്ധ നടപടികള്‍ കൊണ്ടാണെന്നും രാജി വെച്ച​വർ കുറ്റപ്പെടുത്തി.

ഇവര്‍ എന്‍.സി.പി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

spot_img

Related Articles

Latest news