മുക്കം: ഇരുപത്തിയഞ്ച് വർഷക്കാലത്തോളം നാട്ടിലും പ്രവാസ ലോകത്തുമായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന മാസ് റിയാദ് നാട്ടിലെ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരണത്തിനായി കഴിഞ്ഞ വർഷങ്ങളിലായി നടത്തി വരുന്ന കാരക്ക ചലഞ്ചിന്റെ തുടർച്ചയെന്നോണം ഈ വർഷവും വിതരണത്തിന് തയ്യാറായി.തമർ വിൽപ്പനയുടെ ഔദ്യാഗിക ഉൽഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ മാസ് വനിതാ പ്രസിഡന്റ് സജ്‌ന സുബൈറിനു നൽകി വിതരണത്തിന് തുടക്കം കുറിച്ചു.ചടങ്ങിൽ മാസ് റിയാദ് നാട്ടിലെ കൺവീനർ ജാഫർ കെ.കെ, അംഗങ്ങളായ പി.സി മുഹമ്മദ്, മൻസൂർ പി.എം , ഷംസു പി.വി, അഹമ്മദ് കുട്ടി ടി.കെ എന്നിവർ സംബന്ധിച്ചു
പ്രധാനമായും സൗദി, ഇറാൻ, ഇറാക്ക്, എന്നിവയുടെ അൽജീറിയ,അൽ ബറാറി, അൽ അമാൻ എന്നീ മൂന്ന് തരത്തിലുള്ള കാരക്കകളാണ് നാട്ടിൽ വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. കൊടിയത്തൂർ, കാരശ്ശരി, മുക്കം പ്രദേശങ്ങളിലെ ആവശ്യക്കാർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്, 94972 58153,9061549229.