മാസ് റിയാദ് കുടുംബ സംഗമവും, വാർഷിക ജനറൽ ബോഡിയും

റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സുലൈ ഇസ്ത്തിറാഹിൽ നടന്ന പരിപാടിക്ക് മാസ് റിയാദ് പ്രസിഡന്റ് ജബ്ബാർ കെപി അധ്യക്ഷത വഹിച്ചു. മാസ് രക്ഷാധികാരി ഉമ്മർ കെ.ടി പരിപാടി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് 2024- 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഫൈസൽ എ.കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മാസ് ഭാരവാഹികളായ ഷാജു കെ.സി, അശ്റഫ് മേച്ചേരി, സുഹാസ് ചേപ്പാലി, യൂസഫ് കൊടിയത്തൂർ, ഷമീം എൻ.കെ, മുഹമ്മദ് കൊല്ലളത്തിൽ,സലാം പേക്കാടൻ,സാദിഖ് സി.കെ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും, സംസ്കാരിക കൺവീനർ യദി മുഹമ്മദ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന വിവിധ കലാ കായിക പരിപാടികൾക്ക് ഹർഷാദ് എം.ടി, ഹാറൂൺ കാരക്കുറ്റി, ഇസ്ഹാഖ് മാളിയേക്കൽ അഫീഫ് കക്കാട്, അബ്ദുൽ നാസർ പുത്തൻ,അലി പേക്കാടൻ,സത്താർ കാവിൽ, ഫൈസൽ കക്കാട്, അസ്ലം പെരിലക്കാട്, ഷമീൽ കക്കാട്, ഇഖ്ബാൽ നെല്ലിക്കാപറമ്പ് എന്നിവർ വിവിധ കായിക മത്സരങ്ങൾ നിയന്ത്രിച്ചു.

സത്താർ മാവൂർ, ഹാരിസ് പാട്ടുറുമാൽ, കരീം മാവൂർ, അഞ്ജലി സുധീർ, അക്ഷയ് സുധീർ, ബീഗം നാസർ, കബീർ എടപ്പാൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷംസു കക്കാട്,അബ്ദുൽ അസീസ് ടിപി, അസൈൻ എടത്തിൽ, ബീരാൻകുട്ടി, വിനോദ് നെല്ലിക്കാപറമ്പ്, ഷംസു പി.വി, ഫറാസ് കക്കാട്, ജലീൽ പി.വി, റസാഖ് കുയ്യിൽ,നാസർ കക്കാട്, നൗഷാദ് കുയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news