മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് പ്രദേശത്ത് താമസിക്കുന്ന നിർധന കുടുംബത്തിനായി നിർമ്മിച്ച് നൽകുന്ന വീടിൻ്റെ മെയിൻ വാർപ്പിനുള്ള മുഴുവൻ സിമൻ്റുകളും മാസ് റിയാദ് കമ്മിറ്റി ഏറ്റെടുക്കുകയും അതിനാവശ്യമായ തുക മാസ് റിയാദ് ട്രഷറർ ജബ്ബാർ കക്കാട് വീട് നിർമ്മാണ കമ്മിറ്റി കൺവീനർ സലാം ബഡ്ജറ്റിന് കൈമാറുകയും ചെയ്തു. ചടങ്ങിൽ മാസ് ഭാരവാഹികൾ, വീട് നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മാസ് ജീവകാരുണ്യ കൺവീനർ മുസ്തഫ നെല്ലിക്കാപറമ്പ്, മാസിൻ്റെ നാട്ടിലെ ഭാരവാഹികളായ ശരീഫ് സി.കെ, മുഹമ്മദ് പി.സി, മൊയ്തു വലിയപറമ്പ്, കുണ്ടുങ്ങൽ ലത്തീഫ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.