റിയാദ്: മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ് റിയാദ്), പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സ്വാലിഹിയ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സംഘടനയുടെ പുതിയ ലോഗോ പ്രകാശനവും നടന്നു.
റിയാദ് മീഡിയ ഫോറം അക്കാദമിക് കൺവീനർ വി. ജെ. നസറുദ്ധീൻ ഇഫ്‌താർ സംഗമം ഉത്ഘാടനം ചെയ്തു. മാസ് പ്രസിഡണ്ട് കെ.സി. ഷാജു അധ്യക്ഷനായിരുന്നു. പുതിയ ലോഗോയുടെ പ്രകാശനം സാമൂഹ്യ പ്രവർത്തക മൈമൂന അബ്ബാസ് നിർവഹിച്ചു. റിയാദ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ റമദാൻ സന്ദേശം നൽകി.
ഹർഷദ് ഫറോക്ക്, നവാസ് വെള്ളിമാടുകുന്ന്, ഫൈസൽ പൂനൂർ, റാഫി കൊയിലാണ്ടി, ഉമ്മർ മുക്കം, ശിഹാബ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകരായ നാദിർഷാ റഹിമാൻ, ബഷീർ കരുനാഗപള്ളി, മുജീബ് താഴത്തേതിൽ, മജീദ് കെ.പി എന്നിവർ സന്നിഹിതരായിരുന്നു.
സുബൈർ കാരശ്ശേരി, പി.പി. യൂസുഫ്, മുസ്തഫ എ.കെ, യതി മുഹമ്മദലി, സുഹാസ് ചേപ്പാലി, ഷമീം എൻ കെ, ഫൈസൽ നെല്ലിക്കാപറമ്പ്, ഷമിൽ കക്കാട്, മുഹമ്മദ് കൊല്ലളത്തിൽ, മൻസൂർ എടക്കണ്ടി, ഇസ്ഹാഖ്, ഹർഷാദ് എം.ടി, സാദിഖ് സി.കെ, ഫൈസൽ കക്കാട്, ഹാറൂൺ കാരക്കുറ്റി, ഷംസു കാരാട്ട്, മുസ്തഫ എൻ.കെ, അലി പേക്കാടൻ, ഹാസിഫ് കാരശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മാസ് ജനറൽ സെക്രട്ടറി അഷ്‌റഫ് മേച്ചേരി സ്വാഗതവും സലാം പേക്കാടൻ ഖിറാഅത്തും, പ്രോഗ്രാം കൺവീനർ കെ.പി ജബ്ബാർ നന്ദിയും പറഞ്ഞു.