മാസ് റിയാദ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സുലൈ സഊദിയ ഇസ്തിറാഹയിൽ നടന്ന പരിപാടി ഫോർക്ക ചെയർമാൻ റഹിമാൻ മുനമ്പത്ത് ഉൽഘാടനം ചെയ്തു. മാസ് പ്രസിഡണ്ട് ജബ്ബാർ കക്കാട് അധ്യക്ഷനായിരുന്നു. ഇന്ത്യൻ എംബസി സ്കൂൾ വൈസ് പ്രിൻസിപ്പൽ മൈമൂന അബ്ബാസ്,പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട്,നസറുദ്ദീൻ വി.ജെ റിയാദ് മീഡിയ ഫോറം, മാസ് രക്ഷാധികാരി കെ.സി ഷാജു എന്നിവർ സംസാരിച്ചു. റിയാദിലെ വിവിധ സാംസ്കാരിക സംഘടന ഭാരവാഹികളായ സലീം കളക്കര, കബീർ നല്ലളം, ഹർഷദ് ഫറോക്ക്, റാഫി കൊയിലാണ്ടി, മുനീബ് പാഴൂർ, നവാസ് വെള്ളിമാട്കുന്ന്, അബ്ദുൽ മജീദ് പൂളക്കാടി, നാദിർഷാ റഹിമാൻ, മാസ് ഭാരവാഹികളായ അഷ്‌റഫ് മേച്ചേരി, ഫൈസൽ നെല്ലിക്കാപറമ്പ് എന്നിവർ സന്നിഹിതാരായിരുന്നു. മാസ് സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും, രക്ഷാധികാരി ഉമ്മർ മുക്കം നന്ദിയും പറഞ്ഞു.

യൂസുഫ് പുത്തൻപീടിയേക്കൽ, സലാം പേക്കടൻ, ഷംസു കാരാട്ട്, അലി പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, ഇസ്ഹാഖ് മാളിയേക്കൽ, സുഹാസ് ചേപ്പാലി, ഷമീം മുക്കം, യദി മുഹമ്മദ്, ഹാറൂൺ കാരക്കുറ്റി, സാദിഖ് സി.കെ,സത്താർ കാവിൽ,ഹർഷാദ് എം.ടി, മൻസൂർ എടക്കണ്ടി,സഫറുള്ള കൊടിയത്തൂർ, നാസർ പുത്തൻ പീടിയേക്കൽ, ഉമർ ഫാറൂഖ്, ഹാസിഫ് കാരശ്ശേരി, ഫൈസൽ കുയ്യിൽ, നജീബ് ഷാ, നിഷാദ് കക്കാട്, നൗഷാദ് കുയ്യിൽ, ഹാഷി ഷാജു,ഹൈദിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news