റിയാദ് : മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാസ് റിയാദ് സ്ഥാപകരിലൊരാളും രക്ഷാധികാരിയുമായ കാരശ്ശേരി കക്കാട് സ്വദേശി ഷരീഫ് സി.കെ ക്ക് മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ് ) കുടുംബാഗങ്ങൾ യാത്രയയപ്പ് നൽകി.
മാസ് റിയാദ് രൂപീകരണം തൊട്ട് 21 വർഷക്കാലത്തോളം സംഘടനയുടെ അധ്യക്ഷ പദവി മുതൽ വിവിധ ഭാരവാഹിത്വങ്ങൾ അലങ്കരിച്ചിട്ടുണ്ട്. 30 വർഷത്തെ പ്രവാസ ജീവിതം തുടങ്ങിയത് മുതൽ അറേബ്യൻ ഗൾഫ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷാഹിന, ഫർഹ, അന, സന, ഫഹീം എന്നിവർ മക്കളാണ്.
കോവിഡ് കാലത്തെ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് പരിപാടിയിൽ വിവിധ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ സംബന്ധിച്ചു.
പരിപാടി ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് ഷാജു കെ.സി അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകരായ സത്താർ കായങ്കുളം, ലത്തീഫ് തെച്ചി, നവാസ് വെള്ളിമാടുകുന്ന്, നാസർ കാരന്തൂർ , മുനീബ് പാഴൂർ മാസ് ഭാരവാഹികളായ ഉമ്മർ കെ.ടി, ഷിഹാബ് മദീന, ജബ്ബാർ കെ.പി, മുസ്തഫ നെല്ലിക്കാപറമ്പ് , സുഹാസ് ചേപ്പാലി, സലാം പേക്കാടൻ, ഫൈസൽ കക്കാട്, ഷമീൽ കക്കാട്, ഷമീം എൻ.കെ, മുസ്തഫ എം.കെ., ഹർഷാദ് എം.ടി, യൂസഫ് കൊടിയത്തൂർ, മനാഫ് കാരശ്ശേരി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
സെക്രട്ടറി അശ്റഫ് മേച്ചീരി സ്വാഗതവും, സാസ്ക്കാരിക കൺവീനർ യതി മുഹമ്മദ് നന്ദിയും പറഞ്ഞു. മൊമൻ്റോ പ്രസിഡൻ്റ് ഷാജു കെ.സി സമ്മാനിച്ചു.
പൊന്നാട ഭാരവാഹികളായ ഉമ്മർ കെ.ടി, അശ്റഫ് മേച്ചീരി എന്നിവർ അണീയിച്ചു. കുടുംബിനികളുടെ ഉപഹാരം ഹനിൻ ഫാത്തിമയും നൽകി, മാസ് കുടുംബത്തിൻ്റെ ഉപഹാരം എല്ലാവരും ചേർന്നു കൊണ്ട് അദ്ധേഹത്തിന് കൈമാറി.
ഇസ്ഹാഖ് കക്കാട്, ആസിഫ് കാരശ്ശേരി, അസീസ് ടി.പി, അസയിൻ എടത്തിൽ, മുനീർ, തൗഫീക്ക്, ആരിഫ്, ഫാറൂഖ്, ഹഫീഫ് ,മുംതാസ് ഷാജു, ലുഹുലു അലി, ഹസ്ന ഷമീം, ഫർഹാന പാറക്കൽ, അഫ്സാന കുടിയമകണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.