മാസ് റിയാദ് വടംവലി മത്സരം: പിച്ചൻസ് ഫൈവ്സ് ജേതാക്കൾ

റിയാദ്: റിയാദിലെ മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ്) റിയാദും അൽ മദീന ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച മാസ് എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് വടംവലി മത്സരം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. മത്സരത്തിൽ റിയാദിലെയും ജിസിസിയിലെയും പ്രമുഖ ടീമുകൾ പങ്കെടുത്തു. ആവേശകരമായ പോരാട്ടത്തിൽ പിച്ചൻസ് ഫൈവ്സ് റിയാദ് ചമ്പ്യാന്മാരായി. രണ്ടാം സ്ഥാനം കെ.എസ്.വി റിയാദും മൂന്നാം സ്ഥാനം കനിവ് റിയാദും കരസ്ഥമാക്കി.

വിജയികളായ പിച്ചൻസ് ഫൈവ്സ് റിയാദിനുള്ള ട്രോഫി മാസ് റിയാദ് പ്രസിഡന്റ് അശ്റഫ് മേച്ചേരിയും അൽ വഫ ഹൈപ്പർ മാർക്കറ്റ് സമ്മാനിച്ച 1001 റിയാൽ അർഷാദ് എംടിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള സീ-ഷെൽ ഡ്രൈ ഫുഡ്സ് നൽകുന്ന 701 റിയാലും ട്രാഫിയും സീ-ഷെൽ കമ്പനി മാനേജർ നിയാസ് മടവൂരും മാസ് ട്രഷറർ എം കെ ഫൈസലും ചേർന്ന് സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാർക്ക് ഫോർവേഡ് ലൊജിസ്റ്റിക്ക് സൊലൂഷൻ നൽകുന്ന 501 റിയാലും ട്രോഫിയും കമ്പനി മാനേജർ നജീബ് ഷാ, മാസ് റിയാദ് വൈസ് പ്രസിഡന്റ് ജബ്ബാർ കക്കാട്, എന്നിവർ വിതരണം ചെയ്തു.ന്യൂ ഖർജ് റോഡിലെ അർക്കാൻ സ്പോർട്ട്സ് വില്ലേജിൽ നടന്ന പരിപാടി സാമൂഹിക പ്രവർത്തകൻ നവാസ് വെള്ളിമാട്കുന്ന് ഉദ്‌ഘാടനം ചെയ്തു. മാസ് പ്രിസിഡന്റ് അശ്റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അറബ് കൺസൾട്ട് ഹൗസ് സി.ഇ.ഒ നജീബ് മുസ്ലിയാരകത്ത് മുഖ്യാഥിതിയായിരുന്നു.റഹിമാൻ മുനമ്പത്ത്(എം.കെ ഫുഡ്സ് ), നിഷാദ് കക്കാട് (ക്വാളിറ്റി സോൺ ) ബിനോയ് (നൂറ കാർഗോ), കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ മുജീബ് മൂത്താട്ട്, ഗഫൂർ കൊയിലാണ്ടി, അസ്ലം പാലത്ത്, അലക്സ് കോട്ടയം, കമാൽ സാംട്ട, ഷംസു കക്കാട് (സദ് വ), മാസ് വനിതാ വേദി പ്രിസിഡന്റ് സജ്ന സുബൈർ എന്നിവർ ആശംസകൾ നേർന്നു.

ടൂർണമെന്റിലെ മികച്ച കളിക്കാർക്കുള്ള ട്രോഫികൾ യൂസഫ് കൊടിയത്തൂർ, യതി മുഹമ്മദലി, ഇസ്ഹാഖ് മാളിയേക്കൽ, മുസ്തഫ എ.കെ, മുഹമ്മദ് കൊല്ലളത്തിൽ, സലാം പേക്കാടൻ, ഷമീൽ കക്കാട്, മൻസൂർ എടക്കണ്ടി എന്നിവർ വിതരണം ചെയ്തു.

കാണികൾക്കായി നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം, ജീപാസ് നൽകുന്ന വാഷിംഗ് മെഷീൻ നൂറുദ്ധീൻ ഒതായി കരസ്ഥമാക്കി, രണ്ടാം സമ്മാനം ഒല നജാദ് നൽകുന്ന ഇലക്ട്രിക്ക് ഓവൺ ഐറിൻ ബയാനും, മൂന്നാം സമ്മാനം സിറ്റി ഫ്ലവർ സമ്മാനിച്ച മിക്സി ബ്ലെൻഡർ അബ്ദുൽ മജീദും നേടി. സമ്മാനങ്ങൾ മാസ് ഭാരവാഹികളായ ഉമ്മർ മുക്കം, ഷാജു കെ.സി, സാദിഖ് സി.കെ, അഫീഫ് കക്കാട് എന്നിവർ വിതരണം ചെയ്തു.

റിയാദ് ഇന്ത്യൻ വടംവലി അസോസിയേഷൻ റഫറിമാരായ, ബഷീർ കോട്ടക്കൽ, ഷമീർ ആലുവ, ഫൈസൽ ബാബു, റഷീദ് സാംട്ട എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത് . അലി പേക്കാടൻ, മനാഫ് കെ.പി, നാസർ പുത്തൻ, ബീരാൻ കുട്ടി കാരശ്ശേരി, ഫൈസൽ കക്കാട്, ഷാഹുൽ ഹമീദ്, ഷംസു പി.വി, ഷൗക്കത്ത് വലിയപറമ്പ്, ജലീൽ പിവി, ഫൈസൽ വലിയപറമ്പ്, നിയാസ് ഒ.പി, നൗഷാദ് കക്കാട്, ഷിഹാബ് കൊടിയത്തൂർ, മുനീർ കാരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
മാസ് സെക്രട്ടറി ഷമീം എൻ.കെ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ സുബൈർ കാരശ്ശേരി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news