വി വസീഫിന് മാസ് റിയാദ് സ്വീകരണം നൽകി

റിയാദ്: ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും നാട്ടുകാരനുമായ വി വസീഫിന് മാസ് റിയാദ് പ്രവർത്തകർ സ്വീകരണം നൽകി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഷാജു കെ.സി പരിപാടി ഉൽഘാടനം ചെയ്തു.

ഭാരവാഹികളായ അശ്റഫ് മേച്ചേരി, ജബ്ബാർ കക്കാട്, സുഹാസ് ചേപ്പാലി, ഷമീം എൻ.കെ, യൂസഫ് കൊടിയത്തൂർ, മുഹമ്മദ് കൊല്ലളത്തിൽ, ഹർഷാദ് എം.ടി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുഖ്യാതിഥി വസീഫിനെ പ്രസിഡന്റ് യതി മുഹമ്മദ് ഷാൾ അണീയിച്ച് ആദരവ് നൽകി. തുടർന്ന് മാസ് ഒരുക്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ട് അദ്ദേഹം സംസാരിച്ചു.

സ്വീകരണ ചടങ്ങിന് സെക്രട്ടറി അഫീഫ് കക്കാട് സ്വാഗതവും, അബ്ദുൽ സലാം പേക്കാടൻ പ്രാർത്ഥനയും, ട്രഷറർ ഫൈസൽ എ.കെ നന്ദിയും രേഖപ്പെടുത്തി. സഫറുള്ള സി.ടി,അലി പേക്കാടൻ, സാദിഖ് സി.കെ, ഹാറൂൺ കാരക്കുറ്റി, സത്താർ കാവിൽ, അബ്ദുൽ നാസർ പുത്തൻ, ഷമീൽ കക്കാട്,അയ്യൂബ് ഖാൻ, മഹബൂബ്,ഷിംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news