കണ്ണൂർ :കോവിഡ് വാക്സിനേഷന് ആശുപത്രികളിൽ തിരക്കേറുന്നു. ഇന്ന് രാവിലെ മുതൽ തന്നെ ടോക്കൺ എടുക്കാൻ വേണ്ടി നിരവധി പേരാണ് എത്തിയത്. സൗകര്യ കുറവും മരുന്നിൻ്റെ ലഭ്യതക്കുറവും ആശുപത്രി അധികൃതരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മിക്ക ആശുപത്രികളിലും ഉച്ചവരെ കുത്തി വപ്പ് നടത്താൻ ആവശ്യമുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂ. കൂടുതലായി മരുന്ന് എത്തിയില്ലെങ്കിൽ വാക്സിനേഷൻ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക നാട്ടുകാർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കുമുണ്ട്.ഇതും ആശുപത്രികളിൽ തിരക്ക് കൂടാൻ കാരണമായിട്ടുണ്ട്.
മീഡിയ വിങ്സ് :