തളിപ്പറമ്പ് ബസ് സ്റ്റാൻഡില്‍ വൻതീപിടുത്തം; മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു, നിരവധി കടകളിലേക്ക് തീ പടർന്നു.

കണ്ണൂർ: തളിപ്പറമ്പില്‍ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിലെ കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. നിരവധി കടകള്‍ക്ക് തീപിടിച്ചു.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. ദേശീയ പാതയില്‍ തിരക്കേറിയ പ്രദേശത്താണ് സംഭവം. സമീപത്തെ കടകളിലേക്ക് പടർന്നാല്‍ വലിയ ദുരന്തമായേക്കും. ഇനി തീ പടരാതിരാക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സും നാട്ടുകാരും നടത്തുന്നത്.

spot_img

Related Articles

Latest news