ഇ-കേരളം, വിജയവീഥിപദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

മട്ടന്നൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള സ്റ്റേറ്റ്‌ റൂട്രോണിക്‌സ്‌ നടപ്പാക്കുന്ന ഇ-കേരളം, വിജയവീഥി പദ്ധതികളുടെ സംസ്ഥാനതല ഉദ്‌ഘാടനം ശനിയാഴ്ച മട്ടന്നൂരിൽ നടക്കും. ഇൻർനെറ്റ്‌ അധിഷ്‌ഠിത കംപ്യൂട്ടർ സാക്ഷരതാ പദ്ധതിയായ ഇ-കേരളത്തിലൂടെ ഒരുകോടി ജനങ്ങൾക്ക്‌ ഇൻർനെറ്റ്‌ സാധ്യത, സൈബർ നിയമങ്ങൾ, സുരക്ഷ, ഓൺലൈൻ ബാങ്കിങ്‌, ഓൺലൈൻ വിപണനം എന്നിവയെക്കുറിച്ച്‌ അവബോധം നൽകും.

കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾക്കുള്ള മത്സരപരീക്ഷകളിൽ വിജയംനേടാൻ പരിശീലനം നൽകുന്ന പദ്ധതിയാണ്‌ വിജയവീഥി. പി.എസ്‌.സി. മുതൽ സിവിൽ സർവീസ്‌ വരെയുള്ള മത്സര പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുകയാണ്‌ ലക്ഷ്യം. പഞ്ചായത്തിൽ ഒന്നും നഗരസഭയിൽ രണ്ടും കോർപ്പറേഷനുകളിൽ മൂന്നും വിജയവീഥി പഠനകേന്ദ്രങ്ങളാണുണ്ടാവുക.

രാവിലെ 11.30-ന്‌ നഗരസഭ സി.ഡി.എസ്‌. ഹാളിൽ മന്ത്രി ഇ.പി.ജയരാജൻ ഇരു പദ്ധതികളും ഉദ്‌ഘാടനംചെയ്യും. നഗരസഭാ ചെയർമാൻ അനിത വേണു അധ്യക്ഷത വഹിക്കും

Media wings:

spot_img

Related Articles

Latest news