മാവൂർ പ്രസ് ക്ലബ് ആൻ്റ് പ്രസ് ഫോറം മാതൃകയായി.

മാവൂർ: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ വലഞ്ഞവർക്ക് സഹായമെത്തിച്ച് മാവൂർ പ്രസ് ക്ലബ് ആൻ്റ് പ്രസ് ഫോറം. നിപ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയ പാഴൂരിൻ്റെ സമീപ വാർഡുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചാണ് പ്രസ് ക്ലബ്ബ് ആൻ്റ് പ്രസ് ഫോറം മാതൃകയായത്.

 

മത്തൻ, ചിരങ്ങ, വെള്ളരി, ഇളവൻ, വെണ്ട, തക്കാളി, സവാള തുടങ്ങി പതിമൂന്നിനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. കൂളിമാട്, എരഞ്ഞിപറമ്പ്, ചിറ്റാരിപിലാക്കൽ, തുടങ്ങിയ ഭാഗങ്ങളിലാണ് പച്ചക്കറി കിറ്റുകൾ എത്തിച്ചത്. പ്രദേശത്തെ ആർ.ആർ.ടി വാളണ്ടിയർ മാരുടെ സഹായത്തോടെയാണ്

കിറ്റുകൾ വീടുകളിൽ എത്തിച്ചത്. ചിറ്റാരിപിലാക്കലിൽ നടന്ന ചടങ്ങിൽ പച്ചക്കറി കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം മാവൂർ പ്രിൻസിപ്പൽ എസ്.ഐ. വി.ആർ.രേഷ്മ നിർവ്വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഏറ്റുവാങ്ങി. പ്രസ് ക്ലബ് & പ്രസ്സ് ഫോറം പ്രസിഡണ്ട് ലത്തീഫ് കുറ്റിക്കുളം അധ്യക്ഷത വഹിച്ചു. ഡോ: സി.കെ ഷമീം, ഗിരീഷ് പി. കെ, ഷമീർ പാഴൂർ, റമീൽ ചിറ്റാരിപിലാക്കൽ, സലാം പറമ്പിൽ, രജിത് മാവൂർ തുടങ്ങിയവർ സംബന്ധിച്ചു.

spot_img

Related Articles

Latest news