മേയർ ഡ്രൈവർ തർക്കം: കെഎസ്‌ആർടിസി ബസിലെ നിർണ്ണായക മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തില്‍ ബസിനുള്ളില്‍ പൊലീസ് പരിശോധന നടത്തി.ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് ഇന്ന് രാവിലെ കെഎസ്‌ആർടിസി ഡിപ്പോയില്‍ പൊലീസ് എത്തിയത്. എന്നാല്‍, പരിശോധനയില്‍ ബസിലെ മെമ്മറി കാർഡ് പൊലീസിന് കണ്ടെത്താനായില്ല.. തമ്ബാനൂർ ഡിപ്പോയില്‍ എത്തിയാണ് പരിശോധന നടത്തുന്നത്. മൂന്ന് ക്യാമറകളായിരുന്നു സംഭവം നടന്ന ബസിനുള്ളില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കില്‍ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍, മെമ്മറി കാർഡ് ഇല്ലാത്തതിനാല്‍ ഇതില്‍ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്‌ആർടിസിയോട് പൊലീസ് വിശദീകരണം തേടും.

spot_img

Related Articles

Latest news