എം ജെ അക്‌ബറിനെതിരായ വ്യക്തിഹത്യ കേസ് : പ്രിയ രമണി കുറ്റക്കാരിയല്ല

“മി ടൂ ” വിവാദത്തിൽ പ്രിയ രമണി കുറ്റക്കാരിയല്ലെന്നു ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലെ നിർണായക വിധി. പരാതി വ്യക്തി ഹത്യ ആയി കണക്കാക്കാൻ ആകില്ലെന്നും കോടതി.

മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായ എം ജെ അക്‌ബർ കൊടുത്ത പരാതിയിലാണ് ഇന്നത്തെ വിധി പ്രസ്താവം. സഹപ്രവർത്തകനായിരിക്കെ അപമര്യാദയായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിയ രമണിക്കെതിരെ എം ജെ അക്‌ബർ കോടതിയെ സമീപിക്കുന്നത്. തുടർന്ന് മറ്റു ചിലർ കൂടി ഇതേ ആരോപണം  രംഗത്ത് വന്നതോടെ പ്രശ്നം കൂടുതൽ സങ്കീര്ണമാവുകയും കേന്ദ്ര മന്ത്രി സ്ഥാനം വരെ രാജി വെക്കേണ്ടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഇത്തരം നടപടികൾ സഹായകരമാവുമെന്നു പ്രതീക്ഷിക്കാം

spot_img

Related Articles

Latest news