എം ഇ എ എഞ്ചിനീയറിംഗ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ കുടുംബ സംഗമം

റിയാദ്: എം ഇ എ എഞ്ചിനീയറിംഗ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ (MECAR) ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉദ്ഘാടനവും കുടുംബ സംഗമവും, എക്സിറ്റ് 18 സദാ കമ്യൂണിറ്റി സെന്ററിൽ വെച്ച് നടന്നു. വിശിഷ്ടാതിഥികളും അലുംനി അംഗങ്ങളുടെ കൂടുംബങ്ങളും പങ്കെടുത്ത ചടങ്ങിന് MECAR പ്രസിഡന്റ് മുഹമ്മദ് നിഷാദ് അധ്യക്ഷത വഹിച്ചു. കേരള എഞ്ചിനീയറിംഗ് ഫോറം പ്രസിഡന്റ് അബ്ദുൽ നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ ഇ എഫ് സെക്രട്ടറി മുഹമ്മദ് ഹഫീസ് പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

അലുംനി കമ്മിറ്റിയുടെ ഭാവി പദ്ധതികളെ കുറിച്ച് വൈസ് പ്രസിഡൻ്റ് ലബീബ് ആനമങ്ങാടൻ, സെക്രട്ടറി ഉസ്മാൻ മേലാറ്റൂർ, ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് ബാസിം, ട്രഷറർ അനസ് തയ്യിൽ, സ്പോർട്സ് കോർഡിനേറ്റർ ജസീം ആര്യാട്ടിൽ എന്നിവർ സംസാരിച്ചു. ലേഡീസ് വിംഗ് കോർഡിനേറ്റർ ഹാമിദ ഷെറിൻ നന്ദി പ്രകാശനം നടത്തി. വൈസ് പ്രസിഡൻറ് സമീറലിയും മീഡിയ & പി ആർ കോർഡിനേറ്റർ മുഹമ്മദ് നിയാസും വേദിയിൽ സന്നിഹിതരായിരുന്നു. ആർട്സ് കോർഡിനേറ്റർ മുഹമ്മദ് റിയാസും ജൂനൈസ് തങ്ങളും ചേർന്ന് നിയന്ത്രിച്ച ചടങ്ങിൽ കുട്ടികൾക്കും മുതിർന്നർക്കും ഉള്ള വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനദാനം വിവിധ MECAR മെംബർസ് ചേർന്ന് നിർവഹിച്ചു.

spot_img

Related Articles

Latest news