റിയാദിലെ ജനകീയ ഇഫ്‌താർ “നോമ്പൊർപ്പിക്കല് 2026”: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

റിയാദിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) എല്ലാ വർഷവും നടത്തിപ്പോരുന്ന ഇഫ്‌താർ സംഗമം “നോമ്പൊർപ്പിക്കല് -2026” ഈ റമദാനിലും കൂടുതൽ ജനകീയമാക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു. റമദാനിലെ മൂന്നാം ശനിയാഴ്ച മാർച്ച് 7 ന് എക്സിറ്റ് -26 ലെ ഫ്ലെമിംഗോ മാളിൽ സങ്കടിപ്പിക്കുന്ന ഇഫ്‌താർ സംഗമത്തിന് വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പ്രസിഡണ്ട് ഫൈസൽ തമ്പലക്കോടൻ , സെക്രട്ടറി സഫീർ തലാപ്പിൽ , ട്രഷറർ അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കൺവീനർ ശിഹാബുദ്ദീൻ കരുവാരക്കുണ്ട്; ജോയിന്റ് കൺവീനർമാർ: ബിന്യാമിൻ ബിൽറു, ജംഷാദ് തുവ്വൂർ; സ്റ്റേജ് & ഡെക്കറേഷൻ: സാലിഹ് മഞ്ചേരി, വിനീഷ് ഒതായി; മീഡിയ കൺവീനർ നിസാം പൂളക്കൽ; ഫുഡ് കമ്മിറ്റി: അബ്ദുൽ കരീം കെ.ടി. സുനിൽ ബാബു എടവണ്ണ; വോളണ്ടിയർ ക്യാപ്റ്റൻ: ഉമ്മർ അമാനത്ത്; സബ് ക്യാപ്റ്റന്മാർ: സലീം വാലില്ലാപ്പുഴ മുക്താർ പൊന്നാനി; ലൈറ്റ് & സൗണ്ട്: നിസാം പൂളക്കൽ; ആങ്കർ ഉമറലി അക്ബർ; ഫോട്ടോഗ്രാഫി: ഉമറലി അക്ബർ, നിസാം പൂളക്കൽ; എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഊർജസ്വലമായ പ്രവർത്തനം പരിപാടി വൻ വിജയമാക്കിത്തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

spot_img

Related Articles

Latest news