മിയോണം 2026 ഓണാഘോഷം വിപുലമായി ആഘോഷിച്ചു

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച “മിയോണം 2026” ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ചെണ്ടമേളവും തിരുവാതിരയും പരിപാടിക്ക് നിറപ്പകിട്ടാർന്നു. മാവേലിയുടെ എഴുന്നള്ളത്ത് ആയിരുന്നു മുഖ്യ ആകർഷണം. കൂടാതെ ഗാനമേള, കുട്ടികളുടെ ഡാൻസുകൾ, ഗെയിമുകൾ എന്നിവയും നടന്നു. പ്രോഗ്രാം കൺവീനർ അനൂപ് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ സെക്രട്ടറി സഫീർ സ്വാഗത പ്രസംഗം നിർവഹിച്ചു. പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപദേശക സമിതി അംഗം സലിം കളക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സി പി മുസ്തഫ (NRK ചെയർമാൻ), സിദ്ദിഖ് തുവ്വൂർ, സുരേന്ദ്രൻ കൂട്ടായി (NRK കൺവീനർ), അബ്ദുള്ള വല്ലാഞ്ചിറ, ബിന്യമിൻ ബിൽരു (WMF പ്രസിഡന്റ്), നൗഷാദ് ആലുവ (റിയാദ് ടാക്കീസ്), സനു മാവേലിക്കര എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

ഹനീഫ ഗ്ലോബൽ ട്രാവെൽസ്, ഷറഫുക്ക, സഗീറലി ഇ പി, ശിഹാബ് കരുവാരക്കുണ്ട്, സുനിൽ ബാബു എടവണ്ണ, സലിം വാലില്ലാപ്പുഴ, രഞ്ജു, വിനീഷ് ഒതായി, ഉമ്മറലി അക്ബർ, സൈഫു വണ്ടൂർ, ഖാലിദ് അൽ മദീന, ബിനോയ് നൂറ കാർഗോ, ഷബീർ ഒതായി, ഹനീഫ ഗ്ലോബൽ, ജംഷി പി പി (New Wings), റഫീഖ് കൊടിഞ്ഞി, കരീം കെ ടി, നിസാം മലപ്പുറം, ജംഷാദ് തുവ്വൂർ, നിസാം പൂളക്കൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. നവാർ, ഷമീർ കല്ലിങ്ങൽ,ഷൌക്കത്ത്, വീരാൻകുട്ടി കൊണ്ടോട്ടി, അബ്ദുറഹിമാൻ, ഫാരിസ്, ഇർഫാൻ, പ്രഭാകരൻ, നിസാം നാട്ടുകല്ലിങ്ങൾ, മജീദ്, റഫീക് , സാലിഹ്, യാസിർ, ആസിഫ്, ഫസൽ, മുത്തു, അലവിക്കുട്ടി, അൻവർഷാ എന്നിവർ പരിപാടിക്ക് നേത്യത്വം നല്കി.

മിഅ ട്രഷറർ അബ്ദുൽ കരീം ഒളവട്ടൂർ നന്ദി പ്രകാശനം നിർവഹിച്ചു.

spot_img

Related Articles

Latest news