റിയാദ് : റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ “മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ 2024,2025 വർഷങ്ങളിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ പ്രെസിഡന്റായി ഫൈസൽ തമ്പലക്കോടനെയും ജനറൽ സെക്രെട്ടറിയായി സഫീർ തലാപ്പിലിനേയും ട്രഷററായി അബ്ദുൽ കരീം ഒളവട്ടൂറിനെയും ചീഫ് കോഓർഡിനേറ്ററായി ശിഹാബുദ്ദീൻ എ പി കരുവാരക്കുണ്ടിനെയും യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.ഫൈസലിനെയും സഫീറിനെയും പ്രധാന ഭാരവാഹികളായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.
റിയാദിലെ മലപ്പുറം ജില്ലാ പ്രവാസികളുടെ നേതൃത്വത്തിൽ 2007 തുടങ്ങിയ ഈ കൂട്ടായ്മ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു വർഷം വളരെ മികവാർന്നരീതിൽ നടന്നതായി യോഗം വിലയിരുത്തി. കഴിഞ്ഞ ഭരണസമിതി കാലയളവിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു കൊണ്ട് കാലാവധി പൂർത്തിയാക്കിയ കഴിഞ്ഞ പ്രവർത്തകസമിതിയുടെ പ്രവർത്തനം മികവുറ്റതായിരുന്നുയെന്നും, ഇരുപതോളം വ്യത്യസ്ത പരിപാടികളുമായി റിയാദ് സമൂഹത്തിൽ മുൻനിരയിലുള്ള സംഘടനയായി മാറിയ മിഅയുടെ പ്രവർത്തനങ്ങൾ വേറിട്ടതായിരുന്നു എന്നും പുതുതായി തിരഞ്ഞെടുത്ത രക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പൻ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുത്ത മറ്റു അംഗങ്ങളായ ഉമറലി അക്‌ബർ,രഞ്ജു (വൈസ് പ്രസിഡന്റ്), ഷമീർ കല്ലിങ്ങൽ, വിനീഷ് ഒതായി (ജോയിന്റ് സെക്രട്ടറി), നബീൽ പാണ്ടിയാട് ,ഷബീർ ഒതായി (ജോയിന്റ് ട്രഷറർ), സഗീറലി ഇ പി, സൈഫുദ്ദീൻ വണ്ടൂർ , ഫൈസൽ ടി എം എസ് (പ്രവാസി ക്ഷേമ കൺവീനർ), അബ്ദുൽ മജീദ് ന്യൂസ്-16, നാസർ വലിയകത്ത്, കരീം കെ ടി പെരിന്തൽമണ്ണ (കലാ സാംസ്‌കാരിക കൺവീനർ), അൻവർ സാദത്ത് വെട്ടം, ഹബീബ് റഹ്മാൻ ഐക്കരപ്പടി, മുക്താർ പൊന്നാനി (സ്പോർട്സ് കൺവീനർ), ബിന്യാൻമിൻ ബിൽറു (പി ആർ ഒ), സുനിൽ ബാബു എടവണ്ണ ,നിസാം പൂളക്കൽ (മീഡിയ കൺവീനർ) എന്നിവരും അബ്ദുൽ റസാഖ്, സാക്കിർ മഞ്ചേരി, സി പി മുസ്തഫ, സിദ്ധിക്ക് തുവൂർ, ബഷീർ ടി പി, അബൂബക്കർ, ജംഷാദ് തുവ്വൂർ, ഷറഫുദ്ദീൻ, സലാം ടി വി എസ്, സലീം കളക്കര, സക്കീർ ദാനത്ത്, അബ്ദുള്ള വല്ലാഞ്ചിറ, അസൈനാർ ഒബയാർ, നാസർ കാരയിൽ, ഷൗക്കത്ത് കടമ്പോട്, സാദിഖ് വടപുറം, സലീം വാലില്ലാപ്പുഴ, അമീർ പട്ടണത്ത് എന്നിവരടങ്ങുന്ന ഉപദേശകസമിതിയും ഉൾപ്പെടുന്നതാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതി. മലപ്പുറം ജില്ലയിലെ മറ്റു പ്രാദേശിക കൂട്ടായ്മകളിൽനിന്നുള്ള പ്രതിനിധികളായ വിനോദ് മഞ്ചേരി, സാലിഹ് മഞ്ചേരി, റഫീഖ് പെരിന്തൽമണ്ണ, വീരാൻകുട്ടി കൊണ്ടോട്ടി, മജീദ് ചോലയിൽ എന്നിവരെ ഉൾപ്പെടുത്തികൊണ്ടുള്ള 41 അംഗ എക്സിക്യൂട്ടീവ് പ്രവർത്തക സമിതിയും രൂപികരിച്ചു.
വരുന്ന മാർച്ച് 7 ന് മിഅയുടെ സമൂഹ നോമ്പുതുറ നടത്താൻ പ്രഖ്യാപിച്ചുകൊണ്ട് വരും കാലങ്ങളിൽ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ ഇടപെടലുകളും കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ ആസൂത്രണം ചെയ്യന്നതായി പുതിയ ഭരണസമിതി അറിയിച്ചു.

