മെക് സെവൻ എന്ത്? എന്തിനു? ഡോ:ഇസ്മായിൽ മുജദ്ദദി രചന നിർവഹിച്ച കൈ പുസ്തകം റിയാദ് ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന ലളിതമായ ചടങ്ങിൽ ഇസ്മായിൽ നീറാട്, സുബൈഇർ തൃശൂരിന് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ശുകൂർ പൂക്കയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻലി ജോസ് മൈക്കാവ് സ്വാഗതം പറഞ്ഞു. അഖിനാസ് കരുനാഗപ്പള്ളി, നാസർ ലെയ്സ്, കോയ മൂവാറ്റുപുഴ, സമദ് താമ രശ്ശേരി, അഫ്സർ വള്ളിക്കുന്നു, ആഷിഖ്, അഷ്‌റഫ് പൊന്നാനി, ബഷീർ, ഷഫീക്, അജയൻ കോഴിക്കോട്, ഹമീദ്, ജാഫർ, മൊയ്‌ദു, ഇസ്മായിൽ കണ്ണൂർ, സലാം കോട്ടയം, ഷറഫു ശുമൈസി എന്നിവർ പരിപാടി നിയന്ത്രിച്ചു.