റിയാദ് :
ചരിത്രം കുറിച്ച mec7 ബത്ത വാർഷിക
ആഘോഷം.
പുലർച്ചെ 5:30 ന് റിയാദ് ഷോല മാളിൽ ഞെട്ടിപ്പിക്കുന്ന ആരവത്തോട് കൂടി ക്ലാപ്പ് നൽകി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു.
റിയാദ് നഗരത്തിന്റെ നാനാഭാഗത്തു നിന്നും നന്മ കണികണ്ട് ഉണർന്ന് അൽ വഫ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
മുജീബ് റഹ്മാൻ രണ്ടു പോളിസികൾ വിശദീകരിച്ചു.അതിലൊന്ന് ലാപ്പിസ് ,മറ്റൊന്ന് സേവേഴ്സ് .മനുഷ്യ ശരീരത്തിന് mec7 രണ്ട് ഹാബിറ്റും നൽകുന്നു .
പ്രവാസികളുടെ സാമ്പത്തിക ആസൂത്രണം, സാമ്പത്തിക അച്ചടക്കത്തിന്റെ അവതരണം ഫൈസൽ കുനിയിൽ അതി മനോഹരമായി അവതരിപ്പിച്ചു .
ഫിസിക്കൽ ആക്ടിവിറ്റീസ് ചെയ്യാതിരുന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വരുന്ന ബുദ്ധിമുട്ടുകൾ കൃത്യമായി ഡോക്ടർ നൂർജഹാൻ വിശദമായി അവതരിപ്പിച്ചു.
mec7 ഇതിനെല്ലാം ഉത്തമ പരിഹാരം ആയിരിക്കുമെന്ന് ചീഫ് ട്രൈനെർ ഷുക്കൂർ പൂക്കയിലും ,ചിരി സന്തോഷത്തിന്റെ ഹോർമോൺ ഉറവിടമാണെന്ന് സ്റ്റാൻലി ജോസ് (mec7 ചീഫ് കോർഡിനേറ്റർ) വിശദീകരിച്ചു .
റിയാദിന്ന് നവ്യാനുഭവമായ പരിപാടികൾക്ക് mec7 ബത്ത ടീമിന്റെ മുട്ടിപ്പാട്ട് ഹരമായി .
പരിപാടിക്ക് ഇസ്മായിൽ കണ്ണൂർ സ്വാഗതവും അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു .
അഖിനാസ് കരുനാഗപ്പള്ളി, സിദ്ദിക്ക് കല്ലുപറമ്പ്, അജയൻ കോഴിക്കോട്, ലത്തീഫ് കക്കാട്, ജാഫർ, അബ്ദുൽ ഖാദർ ഷഫീഖ് തലശ്ശേരി, അഷ്ഫാഖ്, ശാഹുൽ, റവബി ഖാദർ, ഷനോജ്,
അതീഖ് റെഹ്മാൻ,ഷറഫു, മുനീർ, അമീൻ, ഷംസു, ലുക്മാൻ നേതൃത്വം നൽകി. 4 പതിറ്റാണ്ട് പ്രവാസം പൂർത്തിയാ ക്കിയ അറഫ നാസറിനെയും മറ്റു 11 പേരെയും ചടങ്ങിൽ ആദരിച്ചു. രജീദ് കുന്നത് ഹോസ്റ്റ് ചെയ്തു.സാങ്കേതിക സഹായം
അഫ്സർ, മാഷ്ഫർ, കോയ മൂവാറ്റുപുഴയും നിർവഹിച്ചു.

