Mec7 ശുമൈസി- ധീര യുണ്ണിറ്റിന് തുടക്കമായി

റിയാദ്: ജീവിതശൈലി രോഗങ്ങൾക്കും, മാനസീകാസ്വാസ്ഥ്യങ്ങൾക്കുമുള്ള ഒരു മോചനമന്ത്രവുമായി, കേരളത്തിൽ തുടക്കം കുറിച്ച Mec7 വ്യായാമമുറ, കടലുകൾ താണ്ടി സൗദ്യ അറേബ്യയുടെ മണ്ണിൽ പടർന്നു പന്തലിക്കുകയാണ്.

Mec7 റിയാദിന്റെ മൂന്നാമത്തെ യുണിറ്റായ ശുമൈസി – ധീരയുടെ ഉത്ഘാടനയോഗത്തിൽ ശുമൈസി – ധീര ചീഫ് കോർഡിനേറ്റർ സിദ്ധിക്ക് കല്ലൂപറമ്പൻ
സ്വാഗതപ്രസംഗം നടത്തി.

2024 ജനുവരി ഒന്നിന് റിയാദിൽ തുടക്കം കുറിച്ച Mec7 Riyadh Health ക്ലബിന് നിലവിൽ മൂന്ന് യുണിറ്റുകളുണ്ട്. വരും ദിവസങ്ങളിൽ നിരവധി യുണിറ്റുകൾ റിയാദിന്റെ മണ്ണിൽ ഇടം തേടുമെന്നും, Mec7 വ്യായാമമുറകൾ ഒരു സംസ്ക്കാരമാക്കി മാറ്റാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ശുമൈസി – ധീര യൂണിറ്റിന്റെ ഉത്ഘാടനം നിർവഹിച്ച റിയാദ് ചീഫ് ട്രൈനെർ അബ്ദുൾ ഷുക്കൂർ പൂക്കയിൽ പറഞ്ഞു.

Mec7 അംഗങ്ങളുടെ KSA (Knowledge, Skill, Acceptance )കൂട്ടി അവരിലെ ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി തടഞ്ഞ്, ആരോഗ്യസംസ്ക്കാരം വളർത്താൻ Mec7 പ്രതിഞജാബദ്ധമാണെന്ന് Mec7 റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ് അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചൂ. തുടർന്ന് 21 മിനിറ്റ് നീണ്ടുനിന്ന Mec7 വ്യായാമമുറകൾ റിയാദ് ചീഫ് ട്രൈനെർ അബ്ദുൾ ഷുക്കൂർ പരിശീലിപ്പിച്ചു.

ലാഫ്റ്റർ യോഗ അംബാസഡർ കൂടിയായ സ്റ്റാൻലി ജോസ് പൊട്ടിച്ചിരികൾ എങ്ങനെ നമ്മുടെ മനുഷ്യശരീരത്തിൽ ഹാപ്പിഹോർമോൺസ് സംജാതമാക്കാൻ സഹായിക്കുമെന്ന് വിശദീകരിക്കുകയും, പൊട്ടിചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും നഷ്ട്ടമാക്കരുതെന്നും ഓർമ്മപെടുത്തി.പങ്ക്കെടുത്ത മുഴുവൻ ആളുകൾക്കും
പ്രഭാതഭക്ഷണമൊരുക്കിയിരുന്നു. റിയാദ് Mec7 ട്രൈനെർ നാസർ ലെയ്സിന്റെ നന്ദിപ്രകടനത്തോടെ യോഗം പരിയവസാനിച്ചു.
ഉത്ഘാടന ചടങ്ങുകൾക്ക് സിദ്ധീഖ് കലൂപറമ്പൻ, ഷറഫുദ്ധീൻ കണ്ണപ്പൻതൊടി, സമീർ പൊറ്റക്കാടൻ, അബ്ദുൾ കരീം പൂവഞ്ചേരി എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news