റിയാദ്: മുക്കം എക്സ്പാക്റ്റ് ഡവലപ്പ്മെന്റ് കമ്പനി (മെഡ്കോ) ബിസിനസ്സ് കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. നസീം മെട്രോ സ്റ്റേഷൻ സമീപമുള്ള പിഎഫ്സി ഫ്രൈഡ് ചിക്കൻ ഹാളിൽ നടത്തിയ സംഗമത്തിൽ ബിസിനസ്സ് പങ്കാളികളും കുടുംബാഗങ്ങളും സംബന്ധിച്ചു. മെഡ്കോ ഡയറക്ടർ ബോർഡ് അംഗങ്ങളായ മുസ്തഫ നെല്ലിക്കാപറമ്പ്, അശ്റഫ് മേച്ചേരി, ഷംസു കാരാട്ട്, മുഹമ്മദ് കൊല്ലളത്തിൽ, മൻസൂർ എടക്കണ്ടി എന്നിവർ നിയന്ത്രിച്ചു. ഷമീം എൻ.കെ മുക്കം മാൾ ഡയറക്ടർ, അബ്ദു റഹിമാൻ പ്രോപ്പപ്പ് കമ്പനി,എ.എഫ്.സി ഡയറക്ടറുമാരായ ഹിജാസ്, ഫിറോസ്,സിദ്ദീഖ് എന്നിവർ മുഖ്യാതിഥികളായി. കാസിം കക്കാട്, മുഹമ്മദ് എപി, അസീസ് ടി.പി, ഇബ്രാഹിം പന്നിക്കോട്, അബ്ദുൽ നാസർ പുളിക്കൽ, അസീസ് ഗോതമ്പറോഡ്, അസൈൻ എടത്തിൽ,സാദിഖ് സി.കെ, അഫലഹ് പി.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.