മാധ്യമ പ്രവർത്തകർ നിവേദനം നൽകി

മാഹി : മാഹിയിലെ മാധ്യമപ്രവർത്തകർ, മാഹി സന്ദർശിച്ച പോണ്ടിച്ചേരി പൊതുമരാമത്തു മന്ത്രി കെ. ലക്ഷ്മി നാരായണനെ സന്ദർശിച്ചു നിവേദനം നൽകി. മാഹിയിലെ മാധ്യമപ്രവർത്തകരോട് പുതുച്ചേരി സർക്കാർ കാണിക്കുന്ന അവഗണനയേയും അതു മൂലം ഉണ്ടാകുന്ന ദുരവസ്ഥയേയും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.

പത്രപ്രവർത്തകരുടെ രജിസ്ട്രേയ്ഡ് യൂണിയൻ സംഘടനയായ കെ.ആർ.എം.യു. തലശ്ശേരി മാഹി മേഖല പ്രസിഡന്റ് ആന്റണി റോമി നിവേദനം സമർപ്പിച്ചു. സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റും മേഖലാ സ്വാശ്രയ സംഘത്തിന്റെ പ്രസിഡന്റുമായ എൻ.വി. അജയകുമാർ , സ്വാശ്രയസംഘം സെക്രട്ടറി സജീവൻ , സ്വാശ്രയ സംഘം അംഗമായ കാർത്തികേയൻ എന്നിവർ സന്നിഹിതരായിരുന്നു.

spot_img

Related Articles

Latest news