ഐസിഎഫ് റിയാദ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ് : മാസങ്ങളായി തൊഴിലും ശമ്പളവും ലഭിക്കാതെ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ഐ സി എഫ് റിയാദിൻറെ സാന്ത്വന വിഭാഗമാണ് റിയാദ് ദാറുൽ ബൈതയിലുള്ള ഷംസാൻ ക്യാമ്പിലെ നൂറോളം വരുന്ന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

തൊഴിലാളികളിൽ പലരുടെയും ആരോഗ്യസ്ഥിതി വളരെ മോശമായ അവസ്ഥയിലാണെന്ന് ക്യാമ്പിന് നേത്യത്വം നൽകിയ ഡോ ഹമീദ് പറഞ്ഞു . ഉയർന്ന തോതിലുള്ള പ്രമേഹവും രക്ത സമ്മർദ്ധവും ഉള്ള പലരും മാനസികമായി തളർന്നത് മൂലം മറ്റു പല രോഗങ്ങളും പെട്ടന്ന് പിടിപെടുന്ന അവസ്ഥയാണുള്ളത്. ഐ സി എഫിന്റെ ഭാഗത്ത് നിന്ന് ശ്രദ്ധേയമായ ഇടപെടലാണ് ഇവരുടെ കാര്യത്തിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറെ മാസങ്ങൾക്ക് മുമ്പാണ് ഷംസാൻ ക്യാമ്പിലുള്ള തൊഴിലാളികളുടെ ദുരിതാവസ്ഥ ഐ സി എഫിന്റെ ശ്രദ്ധയിൽ വരുന്നത് . വിവരമറിഞ്ഞ ഉടനെ തന്നെ അവശ്യ സേവനങ്ങളൊരുക്കി ഐ സി എഫ് ഇവരെ സഹായിക്കാൻ രംഗത്തിറങ്ങിയിരുന്നു. തുടർന്ന് വന്ന റമളാനിൽ പല ദിവസങ്ങളിലായി ഇഫ്‌താർ സൗകര്യവും ഒരുക്കി.

തൊഴിലാളികളിൽ അധികവും അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരും ജീവിത ശൈലി രോഗമുള്ളവരും ആയതിനാൽ അവർക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും എത്തിച്ചു നൽകണമെന്ന് ഇവർ ആവശ്യപെട്ടത് പ്രകാരമാണ് അൽ അബീർ ഗ്രൂപ്പുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് ഒരുക്കിയത്. ഇക്കാമ പുതുക്കിയിട്ടില്ലാത്തതിനാൽ ഇൻഷൂറൻസ് പരിരക്ഷണവും ഉണ്ടായിരുന്നില്ല. ഐ സി എഫ് സാന്ത്വനം ഫണ്ടിൽ നിന്നാണ് ആവശ്യമായ മരുന്നുകൾ വാങ്ങിയത്.

ഐ സി എഫ് റിയാദ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, സേവനം വിഭാഗം പ്രസിഡന്റ് ഇബ്രാഹീം കരീം, സിക്രട്ടറി ജബ്ബാർ കുനിയിൽ , സെൻട്രൽ പ്രൊവിൻസ് സംഘടനാ കാര്യ സിക്രട്ടറി അഷ്‌റഫ് ഓച്ചിറ , അഡ്മിൻ സെക്രട്ടറി അബ്ദുൽ സലാം പമ്പുരുത്തി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹസൈനാർ മുസ്ല്യാർ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, അബ്ദുൽ കാദർ പള്ളി പറമ്പ് എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി. സഫ്‌വാ ടീം അംഗങ്ങളായ ഷൗകത്ത്‌ അലി വേങര , മുഹമ്മദ്‌ മുതവല്ലൂർ, സൈഫുദ്ധീൻ, സൈതലവി ഒറ്റപ്പാലം, അബ്ദുസലാം തേവലക്കര, ഹുസൈൻ, മുഹ്സിൻ അൽ ജാമിഈ, മൻസൂർ പാലത്ത്‌, ഉമർ ഹാജി തെന്നല എന്നിവർ എന്നിവർ വളണ്ടിയർമാരായിരുന്നു.

spot_img

Related Articles

Latest news