കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ കുമാര്‍ ഉള്‍പ്പടെ അഞ്ചു പേരുടെ ജാമ്യമാണ് തള്ളിയത്.
കേസ് ഇല്ലാതാക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നതില്‍ ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷ തള്ളിയതില്‍ സന്തോഷമുണ്ടെന്നും സുരക്ഷാ ജീവനക്കാരുടെ അഭിഭാഷക പ്രതികരിച്ചു. ഓഗസ്റ്റ് 31-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷാ ജീവനക്കാരെ അക്രമിച്ചത്.