ചികിത്സാച്ചെലവിനത്തിൽ മന്ത്രിമാർ കൈപ്പറ്റിയത് 73.40 ലക്ഷം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 73.40 ലക്ഷം രൂപ. മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ ചികിത്സാച്ചെലവുകൾക്ക് വിനിയോഗിച്ച തുകയും ഇതിൽ ഉൾപ്പെടും. വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് ലഭിച്ചതാണ് ഈ വിവരങ്ങൾ.

വനം വകുപ്പ് മന്ത്രിയായിരുന്ന കെ. രാജുവാണ് ഏറ്റവുമധികം തുക കൈപ്പറ്റിയത്. 8.68 ലക്ഷം. 7.74 ലക്ഷം ചെലവഴിച്ച ധന മന്ത്രിയായിരുന്ന തോമസ് ഐസക്കാണ് രണ്ടാം സ്ഥാനത്ത്. ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ 7.32 ലക്ഷം രൂപ ചെലവഴിച്ചു.

ഏറ്റവും കുറച്ച് തുക കൈപ്പറ്റിയത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ്. 42,884 രൂപ. ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ 52,381 രൂപ ചെലവഴിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.എൻ. രവീന്ദ്രനാഥ് ചികിത്സയ്ക്ക് പണം കൈപ്പറ്റിയതായി രേഖകളില്ല.

വാങ്ങിയ തുക

പിണറായി വിജയൻ 4,68,438

ഇ. ചന്ദ്രശേഖരൻ 73,258

മേഴ്‌സിക്കുട്ടിയമ്മ 5,04,225

എ.കെ. ബാലൻ 1,55,762

എം.എം. മണി 2,49,434

ടി.പി. രാമകൃഷ്ണൻ 4,86,165

മാത്യു ടി. തോമസ് 1,82,453

വി.എസ്. സുനിൽകുമാർ 6,04,270

രാമചന്ദ്രൻ കടന്നപ്പള്ളി 2,97,861

കടകംപള്ളി സുരേന്ദ്രൻ 5,50,561

കെ.ടി. ജലീൽ 1,24,228

തിലോത്തമൻ 1,19,672

കെ. കൃഷ്ണൻകുട്ടി 6,62,775

ജി. സുധാകരൻ 3,91,566

spot_img

Related Articles

Latest news