റിയാദ്: ഒഐസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമവും വിരുന്നും തുടർച്ചയായ മൂന്നാം വർഷവും മീറ്റ് & ഗ്രീറ്റ് 2k25 എന്ന പേരിൽ സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല കമ്മിറ്റി ഉപാധ്യക്ഷൻ അൻസായി ഷൗക്കത്ത് അധ്യക്ഷതനായി. സാംസ്കാരിക കലാസന്ധ്യയിൽ ജില്ലാ കമ്മിറ്റിയുടെ മെമ്പർമാരും കുടുംബങ്ങളും പങ്കെടുത്തു. പരസ്പരം പരിചയപ്പെടുവാനും ഒത്തൊരുമയും നിലനിർത്തുവാനും ഇത്തരം കൂടിച്ചേരലുകൾ വഴിയൊരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒഐസിസി സെൻട്രൽ കമ്മിറ്റിപ്രസിഡന്റ് സലീം കളക്കര അഭിപ്രായപ്പെട്ടു. നാട്ടിലെ സമകാലീന മയക്കുമരുന്ന്, കൊലപാതക വാർത്തകളിലുള്ള ആശങ്കയും പ്രവാസികുടുംബങ്ങൾക്ക് കരുതലിന്റെയും ഉദ്ബോധനത്തിന്റെയും ആവശ്യകതയെക്കുറിച്ചും വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു.
മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വലാഞ്ചിറയെ ജില്ലാ അധ്യക്ഷൻ നാസർ വലപ്പാട് ഉപഹാരം നൽകി ആദരിച്ചു.പ്രസ്തുത ചടങ്ങിൽ നാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, വൈസ് പ്രസിഡൻറ് ഷാജി സോണ, ജനറൽ സെക്രട്ടറിമാരായ അഡ്വ.എൽ കെ അജിത്ത്, സലിം അർത്തിയിൽ, സെക്രട്ടറി മാള മുഹയുദ്ദീൻ എന്നിവർക്ക് സ്വീകരണം നൽകി ആദരിച്ചു.
ജില്ലയിൽ നിന്നുള്ള ജീവകാരുണ്യ പ്രവർത്തകൻ നേവൽ ഗുരുവായൂർ , തൃശ്ശൂർ ജില്ല ഒഐസിസി ക്ക് നൽകിയ സേവനങ്ങൾ പരിഗണിച്ച് റഷീദ് ചിലങ്ക , സ്മിത മുഹയുദ്ദീൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. നാട്ടിൽ നിന്നും വന്നിട്ടുള്ള Rt. ഹെഡ്മിസ് ഷരിഫ ടീച്ചറെയും കമ്മിറ്റി ആദരിച്ചു
ഒഐസിസി തൃശ്ശൂർ കുടുംബത്തിൽ നിന്നും ഉപരിപഠനത്തിന് നാട്ടിലേക്ക് പോകുന്ന അനാമിക സുരേഷ് , അഭയാൻ ജമാൽ എന്നിവർക്ക് യാത്രയയപ്പ് നൽകി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഫൈസൽ, തൃശ്ശൂർ ജില്ലയുടെ ചാർജ് വഹിക്കുന്ന ഷുക്കൂർ ആലുവ രാജു പുപ്പുള്ളി , നോർക്ക ജോയിൻ ട്രഷറർ യഹയാ കൊടുങ്ങല്ലൂർ, നാഷണൽ കമ്മിറ്റി സെക്രട്ടറി മാള മോഹയുദ്ധീൻ ഹാജി, രാജു തൃശ്ശൂർ , സെൻട്രൽ കമ്മിറ്റി നിർവാഹ സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ, മൃദുല വിനേഷ് എന്നിവർ ആശംസ അറിയിച്ചു.
ശശി ചേലക്കര, അനാമികാ സുരേഷ്, ലെനാ ലോറൻസ്, വഹാബ് പട്ടേപ്പാടം , ഷാജി കൊടുങ്ങല്ലൂർ, ഹാരിസ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
സാംസ്കാരിക സമ്മേളനത്തിന് ജനൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും ട്രഷറർ രാജേഷ് ഉണ്ണിയേട്ടൻ നന്ദിയും പറഞ്ഞു.
ജില്ലാ നേതാക്കളായ തല്ഹത്,മാത്യു സിറിയക്, ജമാൽ അറക്കൽ, ഗഫൂർ ചെന്ത്രാപ്പിന്നി, ഷാനവാസ്, മുസ്തഫ, മജീദ് മതിലകം, ജോണി മാഞ്ഞുരാൻ , ലോറൻസ് , ബാബു നിസാർ, ജോയ് ഔസേപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.