ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ മുനിസിപ്പൽ കാര്യ മന്ത്രിമാരുടെ യോഗം സൗദി അറേബ്യയിലെ റിയാദിൽ നടക്കും.

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ മുനിസിപ്പൽ കാര്യ മന്ത്രിമാരുടെ യോഗം സൗദി അറേബ്യയിലെ റിയാദിൽ നടക്കും.

സെപ്റ്റംബർ 8 വ്യാഴാഴ്ച്ച സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ ഹൊഗെയ്‌ലിന്റെ അധ്യക്ഷതയിലാണ് മീറ്റിങ്ങ് നടക്കുക.

മുനിസിപ്പൽ മേഖലകൾ മെച്ചപ്പെടുത്തുന്നതിനും ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും അതിഥികൾക്കും നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്തുന്നതിനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായാണ് മീറ്റു കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് SPA റിപ്പോർട്ട് ചെയ്യുന്നു.

ജിസിസി സംയുക്ത മുനിസിപ്പൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രിമാർ ചർച്ച ചെയ്യും.

spot_img

Related Articles

Latest news