മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയർ ആരംഭിക്കാനിരിക്കുന്ന ഗ്രെയ്സ് പാർക്കിന്റെ സ്ഥലമെടുപ്പിനായി ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന ബിരിയാണി ചലഞ്ചിന് വിഭവങ്ങൾ ശേഖരിച്ചു നൽകി പൂർവ്വ വിദ്യാർത്ഥികൾ .
കൊടിയത്തൂർ പിടിഎംഎച്ച് എസ് എസിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ 2004 ലെ 10 സി ക്ലാസിലെ വിദ്യാർത്ഥികളാണ് വിഭവ സമാഹരണത്തിൽ പങ്കാളികളായത്.
ലഹരി ബാധിതർക്കുള്ള ഡി – അഡിക്ഷൻ സെന്റർ, മാനസിക രോഗ ചികിത്സാ കേന്ദ്രം, പ്രായം ചെന്നവർക്കുള്ള ഡെ കെയർ എന്നിവയാണ് ഗ്രെയ്സ് പാർക്കിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി മുക്കത്തിനടുത്ത കറുത്ത പറമ്പിൽ 2.5 ഏക്കർ ഭൂമി വിലക്ക് വാങ്ങിയിട്ടുണ്ട്.
മുക്കത്തെയും പരിസരത്തെ എട്ടു പഞ്ചായത്തുകളെയും ഉൾപ്പെടുത്തി നടത്തുന്ന ബിരിയാണി ചലഞ്ചിലൂടെയാണ് ഭൂമിക്കുള്ള പണം കണ്ടെത്തുന്നത്.
കൂളിമാട് പറയങ്ങാട്ട് ഫ്യുവൽസിൽ വെച്ച് നടന്ന ചടങ്ങിൽ ബാച്ച് ലീഡർ നജ്മുൽ അക്സയിൽ നിന്ന് ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീൻ തുക ഏറ്റുവാങ്ങി. സലീം തോട്ടത്തിൽ, നൂറുൽ അമീൻ, ടി.പി.അബൂബക്കർ വിദ്യാർത്ഥികളായ
ഹുസ്നി മാളിയേക്കൽ, ഹമീം ചെറുവാടി, സഫ്നാസ് മുക്കം,ഫൗസിയ തിരുവമ്പാടി , മുഹ്സിൻ ഓമശ്ശേരി, ജസിയ, ഷമീന, ജാസ്മിൻ ചെറുവാടി, റുക്സി സൗത്ത് കൊടിയത്തൂർ അജീസ്, പ്രവീൺ അയ്യൂബ്,ശാഹുൽ തുടങ്ങിയവർ സംസാരിച്ചു.