മുക്കം: ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ, മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രം തുടങ്ങിയവ നിർമ്മിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി ചുള്ളിക്കാപറമ്പിൽ സ്വാഗത സംഘം രൂപീകരിച്ചു.
പി.കെ. ശരീഫുദ്ദീൻ പദ്ധതി വിശദീകരിച്ചു. കെ.പി.യു. അലി, ഒ ശരീഫുദ്ദീൻ, കെ.പി.സുഫിയാൻ, ടി.പി.അബൂബക്കർ , അൻവർ .കെ.സി., സാബൂസ് അഹമ്മദ്, മജീദ് പുളിക്കൽ, ഗുലാം ഹുസൈൻ, അസ്ലം ചെറുവാടി, അശ്റഫ് തുടങ്ങിയവർ സംസാരിച്ചു.
വിഭവ സമാഹരണത്തിന്റെ ആദ്യ ഘഡു കെ.പി.യു അലിയിൽ നിന്നും പി.കെ. ശരീഫുദ്ദീൻ ഏറ്റുവാങ്ങി.
ജനറൽ കൺവീനറായി കെ.സി.അൻവറിനെയും അസിസ്റ്റന്റ് കൺവീനറായി സി. അഷ്റഫിനെയും വിവിധ ഏരിയകളിലെ കോ-ഓഡിനേറ്റർമാരായി നിയാസ് . എൻ.കെ, ശാഫി കൊന്നാലത്ത് , യൂസുഫ് കെ.സി എന്നിവരെയും തെരഞ്ഞെടുത്തു.