മുക്കം: ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ, മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രം തുടങ്ങിയവ നിർമ്മിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി മരഞ്ചാട്ടിയിൽ സ്വാഗത സംഘം രൂപീകരിച്ചു.
വാർഡ് അംഗങ്ങളായ സിജി സിബി, ബാബു മൂട്ടോളി, വിവിധ സംഘടനാ പ്രതിനിധികളായ മുജീബ് റഹ്മാൻ , ഷഫീഖ്, ബേബി.കെ.ജെ, അബൂ ഹസ്സൻ , സവാദ് കുണ്ടു വായിൽ, സൽമാൻ , ഷിഹാബ് അയനി കുണ്ടൻ, പ്ലസൺ കുന്നേൻ , ജനീഷ് , അഖിൽ , ഷമീർ , ഷറഫുദ്ദീൻതുടങ്ങിയവർ സംസാരിച്ചു.
കെ.ദാവൂദ്, ടി.പി അബൂബക്കർ പദ്ധതി വിശദീകരിച്ചു.
വിഭവ സമാഹരണത്തിന്റെ ആദ്യ ഗഡു എ.പി.ജെ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് നൗഫൽ വളപ്പനിൽ നിന്നും ഏരിയ കോ-ഓഡിനേറ്റർ പ്രജീഷ് ഇ പി ഏറ്റുവാങ്ങി.