മെഗാ ബിരിയാണി ചലഞ്ച്: സൗത്ത് കൊടിയത്തൂരിൽ വിപുലമായ വിഭവ സമാഹരണത്തിന് തുടക്കമായി

 

മുക്കം: ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ, മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രം തുടങ്ങിയവ നിർമ്മിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി സൗത്ത് കൊടിയത്തൂരിൽ സ്വാഗതസംഘം രൂപീകരിച്ചു.

വാർഡ് അംഗം ഫസൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
അഷ്റഫ് കൂളിമാട്, അബൂബക്കർ തുടങ്ങിയവർ പദ്ധതി
വിശദീകരിച്ചു.

എസ്. കെ.എ.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ മുജീബ് മാസ്റ്റർ, അബ്ദുറഷീദ് വളപ്പൻ , ഫാഇസ്, ഫഹീം, റനീഫ്, പി.സി.അബ്ദുന്നാസർ, സാദിഖ്, നസ്റുള്ള, ആലിക്കുട്ടി, അനസ്, ജസീം, ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.

വിഭവ സമാഹരണത്തിന്റെ ആദ്യ ഗഡു മുജീബ് മാസ്റ്ററിൽ നിന്ന് കോ-ഓഡിനേറ്റർ ഫസൽറഹ്മാൻ ഏറ്റുവാങ്ങി.

spot_img

Related Articles

Latest news