മെഗാ ബിരിയാണി ചലഞ്ച്: കൊടിയത്തൂരിൽ പ്രാഥമിക യോഗം ചേർന്നു.

 

മുക്കം: ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ ചികിൽസിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ , മാനസിക രോഗികളുടെ പുനരിധിവാസ കേന്ദ്രം തുടങ്ങിയവ നിർമിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിൻ്റെ വിജയത്തിനായി കൊടിയത്തൂരിൽ പ്രാഥമിക യോഗം ചേർന്നു. വിവിധ ക്ലബ്ബ് /സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക യോഗത്തിൽ സ്വാഗത സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. ടി.പി.അബൂബക്കർ പദ്ധതി വിശദീകരിച്ചു. പി.എം.അബ്ദുന്നാസർ, കെ.പി.അബ്ദുറഹ്‌മാൻ, അബ്ദുസ്സമദ് കണ്ണാട്ടിൽ, ടി.ടി.അബ്ദുറഹ്‌മാൻ, ഹനീഫ. ടി.കെ, എം.അബ്ദുറഹ്‌മാൻ, ഇ. മായിൻ മാസ്റ്റർ, സി. ജബ്ബാർ , മോയിൻ മാസ്റ്റർ, ഇ . അയ്യൂബ്, ഇ. ഷാനിൽ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി ഞായറാഴ്ച വിപുലമായ സ്വാഗത സംഘം വിളിച്ചു ചേർക്കാനും ധാരണയായി.

വാർഡ് മെമ്പർ ടി.കെ.അബൂബക്കർ ചെയർമാനും കെ.എം. മുനവ്വിർ കൺവീനറും വിവിധ ക്ലബ്ബ് ഭാരവാഹികളും പൗര പ്രമുഖരും അംഗങ്ങളുമായി സ്വാഗത സംഘം രൂപീകരിച്ചു.

spot_img

Related Articles

Latest news