മുക്കം: ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ ധനശേഖരണാർത്ഥം ഇന്നും നാളെയും സ്ക്രാപ്പ് ചലഞ്ച് നടത്തുന്നു. വീടുകളിൽ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് , ഇരുമ്പ്, അലുമിനിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
മുക്കം, കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കളക്ഷൻ പോയന്റുകളിലാണ് നിക്ഷേപിക്കേണ്ടത്. ഓരോ പ്രദേശത്തെയും കോ-ഓഡിനേറ്റർമാർ വിളിച്ചറിയിക്കുന്നതിനനുസരിച്ച് നേരിട്ട് വന്ന് വാഹനത്തിൽ ശേഖരിക്കും. ഇവ വിൽപ്പന നടത്തി ലഭിക്കുന്ന പണം ബിരിയാണി ചലഞ്ചിലേക്ക് ഉപയോഗിക്കും.
ഒക്ടോബർ 2 ഞായറാഴ്ച മുക്കം മുനിസിപ്പാലിറ്റി, ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ, കൂളിമാട് പ്രദേശങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. തിങ്കളാഴ്ച കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ നിന്നുമാണ് ശേഖരിക്കുന്നത്.