മേമുണ്ടയുടെ അഭിമാന താരങ്ങൾ ഇന്ത്യൻ പാർലമെൻ്റിലേക്ക്

കോഴിക്കോട് | ഏപ്രിൽ14 അംബേദ്കർ ജയന്തി ദിനത്തിൽ ഇന്ത്യൻ പാർലമെൻ്റിൽ നടക്കുന്ന പരിപാടിയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ നാടൻപാട്ട് സംഘം വിശിഷ്‌ടാതിഥികളായി പങ്കെടുക്കുന്നു. സമഗ്രശിക്ഷ അഭയാൻ പൂനയിൽ വച്ച് നടത്തിയ ദേശീയ വോക്കൽ മ്യൂസിക്ക് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് നാടൻപാട്ട് അവതരിപ്പിച്ച മേമുണ്ട സ്‌കൂളിനായിരുന്നു നാലാം സ്ഥാനം. ഈ നേട്ടമാണ് ഇപ്പോൾ ഇന്ത്യൻ പാർലമെൻ്റിലേക്കുള്ള അവതരണത്തിന് വഴി തെളിയിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് മേമുണ്ട സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ വൈഗ മനോജ്, കൽഹാര, ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ വേദലക്ഷ്മി, വൈഗ ലക്ഷ്മി എന്നിവർ നാളെ ഏപ്രിൽ 14 ന് വിശിഷ്‌ടാതിഥികളായി പാർലമെൻ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. സമഗ്രശിക്ഷാ അഭയാൻ നടത്തിയ സംസ്ഥാന, ജില്ലാതല നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ഇവരടങ്ങിയ മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂൾ ടീമിനായിരുന്നു. മജീഷ് കാരയാട് ചിട്ടപ്പെടുത്തിയ നാടൻപാട്ടിന് മേമുണ്ട സ്‌കൂൾ സംഗീത അധ്യാപകൻ കെ പി അജേഷ് മാഷ് എല്ലാ പിന്തുണയുമായി കൂടെ നിന്നു. മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂൾ മ്യൂസിക്ക് ക്ലബ്ബ് അംഗങ്ങളായ ഈ വിദ്യാർത്ഥികൾ സംസ്ഥാന സ്‌കൂൾ കലോത്സവം ഉൾപ്പെടെ നിരവധി വേദികളിൽ കഴിവ് തെളിയിച്ചവരാണ്. വിദ്യാർത്ഥികളോടൊപ്പം ഇവരുടെ രക്ഷിതാക്കൾക്കും പാർലമെൻ്റിലെ പരിപാടിയിലേക്ക് ക്ഷണമുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന ടീം ഇന്ന് ഡൽഹിയേക്ക് വിമാന മാർഗ്ഗം യാത്ര തിരിച്ചു. മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകരും, ജീവനക്കാരും, പിടിഎ യും, മാനേജ്മെൻ്റും ചേർന്ന് വിദ്യാർത്ഥികളെ അഭിനന്ദിച്ചു

spot_img

Related Articles

Latest news