ഇലക്ഷൻ വാഗ്‌ദാനം പാലിച്ചു , ചെമ്പോത്തറയിൽ റോഡ് ഗതാഗത യോഗ്യമാക്കി 

മേപ്പാടി :തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന മെമ്പർ വാക്ക് പാലിച്ചു മാതൃകയായി, മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാർഡ് മെമ്പർ ജിതിൻ മാഷാണ് ഇലക്ഷൻ വാഗ്‌ദാനം പാലിച്ചത്

ഇലക്ഷൻ പ്രചാരണക്കാലത്ത് മറ്റുസ്ഥാനാര്‍ത്ഥികളെപ്പോലെ നാട്ടിലെ വികസനം തന്നെയായിരുന്നു മാഷിന്റെയും വാഗ്‌ദാനങ്ങൾ. വര്ഷങ്ങളായി തകർന്ന് കിടക്കുന്ന ചെമ്പോത്തറ കാവ് – കാളി റോഡിന്റെ ശോചനീയാവസ്ഥ മാറ്റാനായി നാടിൻറെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാൻ ഇലക്ഷന് ശേഷം പ്രഥമ പരിഗണന നൽകുമെന്ന വാഗ്‌ദനമാണ് ജിതിൻ മാഷ് പാലിച്ചത്, നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന പുളിയമ്പറ്റ – ചെമ്പോത്തറ റോഡ് നിർമ്മാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കുമെന്നും മെമ്പർ പറഞ്ഞു

ചടങ്ങിൽ സഹദേവൻ പുളിയമ്പറ്റ,അബ്ദുൽ കരീം മുസ്ല്യാർ,വർഗ്ഗീസ് മാനിവയൽ,വിനീത ചാലാട്ടിൽ, ചന്ദ്രൻ,അബി എന്നിവർ പങ്കെടുത്തു

spot_img

Related Articles

Latest news