റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച “വിന്റർ റയിംസ് 2025” കുടുംബ സംഗമം അൽ ഹൈറിലെ മനോഹരമായ ഫാം ഹൌസിൽ വച്ച് നടന്നു. നൂറ്റി അമ്പതോളം അംഗങ്ങളും അതിഥികളും പങ്കെടുത്ത പരിപാടി വ്യത്യസ്തമായ വിനോദ-വിജ്ഞാന ഇനങ്ങളിലൂടെ ശ്രദ്ധനേടി.
ഈത്തപ്പഴം ക്ലോണിങ് സംബന്ധിച്ച ബിജു എം ഗംഗാധരൻ നയിച്ച പഠന ക്ലാസ് പരിപാടിയുടെ ശ്രദ്ധേയമായ ഘടകങ്ങളിൽ ഒന്നായി. ഡോ: നജീന മൻസൂർ വനിതകളിൽ ആരോഗ്യ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തി.
യതി മുഹമ്മദ്, ഷർമി നവാസ്, ഷഫ്ന ഫൈസൽ, ഷഫ്ന നിഷാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിവിധ ഗെയിമുകൾ ചടങ്ങിന് പ്രൗഢിയേകി.
മൊഹിയുദ്ദീൻ സഹീർ അവതരിപ്പിച്ച മെന്റലിസം കാണികളിൽ വേറിട്ടൊരു അനുഭവും ആകാംഷ ഉളവാക്കുന്നതുമായി.
സാംസ്കാരിക സമ്മേളനത്തിൽ നടന്ന കുട്ടികളുടെ കലാപരിപാടിയിൽ ലൗസ നിഷാൻ, ലെന സൈൻ, ഐസിൻ മുഹമ്മദ്, ഹസീൻ അബ്ദുൽ അസീസ്, ലെഹക് നിഷാൻ, ആദിൽ സൈൻ എന്നിവർ വിവിധയിനങ്ങൾ അവതരിപ്പിച്ചു.
പൊതു യോഗത്തിനു ചാപ്റ്റർ ജനറൽ സെക്രട്ടറി ടി എസ്സ് സൈനുൽ ആബിദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി. എം. അഹമ്മദ് കോയ (സിറ്റി ഫ്ളവർ) അദ്ധ്യക്ഷത വഹിച്ചു.
ഈ കമ്മിറ്റിയുടെ രണ്ടു വർഷ പ്രവർത്തന കാലയളവിൽ 22,69,525 രൂപ വിദ്യാഭ്യാസ സ്കോളർ ഷിപ്പ് നൽകുന്നതിനും നിർധനരെ സഹായിക്കുന്നതിനുമായി ചിലവ് ചെയ്തു. ഫൈസൽ പൂനൂർ, ഡോ: അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. എൻജി: മുഹമ്മദ് ഇക്ബാൽ, എൻജി: ഹുസ്സൈൻ അലി, എൻജി: അബ്ദുറഹിമാൻ കുട്ടി, മുഹമ്മദ് ഖാൻ, ഡോ: ജിഷാർ അബ്ദുൽ കാദർ, ഡോ: സൈനുൽ ആബിദീൻ, മുജീബ് മൂത്താട്ട് എന്നിവർ സംബന്ധിച്ചു.
ഷഫീഖ് പാനൂർ, സലിം പള്ളിയിൽ, അബ്ദുൽ ഖാദിർ ചേളാരി, അബൂബക്കർ മഞ്ചേരി, നിഷാൻ, മുനീബ്, ഹിദാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി നവാസ് റഷീദ് നന്ദി പറഞ്ഞു.