യുവതലമുറയെ സംരംഭക ലോകത്തേക്ക് ഒരുക്കാൻ MES റിയാദ് ചാപ്റ്ററിന്റെ “ഫ്യൂച്ചർ എന്റർപ്രണേഴ്സ് ബൂട്ട്‌ക്യാമ്പ്.

റിയാദ് :MES റിയാദ് ചാപ്റ്റർ, 13 മുതൽ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി ഒരു ദിവസം നീണ്ടുനിൽക്കുന്ന “ഫ്യൂച്ചർ എന്റർപ്രണേഴ്സ് ബൂട്ട്‌ക്യാമ്പ്” സംഘടിപ്പിക്കുന്നു. ടി എക്സ് ബിസിനസ് ഇക്കോസിസ്റ്റവുമായി ചേർന്നു കൊണ്ട് 2025 ഡിസംബർ 20 ശനിയാഴ്ചയാണ് പരിപാടി.

സ്റ്റാർട്ടപ്പ് – സംരംഭക രംഗത്തെ സാധ്യതകളും അതിലേക്കാവശ്യമുള്ള പ്രശ്നപരിഹാര കഴിവ്, സാമ്പത്തിക അവബോധം, മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന ആശയങ്ങൾ ഇന്ററാക്ടീവ് സെഷനുകൾ വഴി കുട്ടികൾക്ക് പ്രായോഗികമായി പരിചയപ്പെടുത്തികൊടുക്കുകയാണ് ഈ പരിപാടിയുടെ ലക്‌ഷ്യം.

CBSE ബോർഡിന് കീഴിൽ നിലവിലുള്ള NCERT പാഠ്യക്രമം വിദ്യാർത്ഥികൾക്ക് ശക്തമായ അക്കാദമിക് അടിത്തറ നൽകുന്നുണ്ടെങ്കിലും, നിർമ്മിത ബുദ്ധി (AI), ഓട്ടോമേഷൻ എന്നിവ വഴി അതി വേഗം വഴി മാറാൻ പോകുന്ന വരും കാലത്തേക്ക് തയാറെടുക്കാൻ, പാഠ്യപദ്ധതിക്കു പുറമേ പ്രായോഗിക പഠനാനുഭവങ്ങളും ലൈഫ് സ്കില്ലുകളും കുട്ടികൾക്ക് സ്കൂൾ കാലഘട്ടത്തിൽ തന്നെ ലഭിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബൂട്ട്‌ക്യാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിപാടിക്ക് നേതൃത്വം നൽകുന്നത് TX ബിസിനസ് ഇക്കോസിസ്റ്റം (TranformX) സ്ഥാപകനും 15 വർഷത്തെ പ്രായോഗിക പരിചയസമ്പത്തും അതോടൊപ്പം 100-ലധികം ബിസിനസ്സ് ഉടമകളെ അവരുടെ ബിസിനസുകൾ വളർത്താൻ സഹായിച്ചിട്ടുമുള്ള ബിസിനസ് കോച്ച് ഫസൽ റഹ്മാൻ ആണ്.

ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാൻ യുവതലമുറയെ ഒരുക്കുക എന്ന MES റിയാദ് ചാപ്റ്ററിന്റെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പരിപാടി.

പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാൻ 0508385294 / 0558919537 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പത്രസമ്മേളനത്തിൽ എം ഇ എസ് റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി നവാസ് റഷീദ്, സെക്രട്ടറി ഷഫീഖ് പാനൂർ, എഡ്യൂക്കേഷൻ വിംഗ് കൺവീനർമാരായ യതി മുഹമ്മദ്, അബൂബക്കർ മഞ്ചേരി എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news