സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും കുടുംബശ്രീ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നു. കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം.
കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ വനിതകളുടെ അയല്‍കൂട്ടങ്ങള്‍ ആവണം അപേക്ഷകര്‍ . പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അംഗങ്ങളുടെ പ്രായപരിധി 18 മുതല്‍ 55 വയസ്സ് വരെ.
അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നിരക്ക് അഞ്ച് ശതമാനം. മൂന്ന് വര്‍ഷമാണ് തിരിച്ചടവ് കാലയളവ്. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 7306892389.