ന്യൂയോര്‍ക്ക് : 2023 സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ടെക് ഭീമന് മൈക്രോസോഫ്റ്റ്.
സാമ്ബത്തിക പ്രതിസന്ധി മുന്‍നിറുത്തിയാണ് ആകെ ജീവനക്കാരില്‍ 5 ശതമാനത്തോളം പേരെ പിരിച്ചുവിടാന്‍ തീരുമാനം. നിലവില്‍ 2,21,000 ജീവനക്കാരാണ് കമ്ബനിയിലുള്ളത്. പിരിച്ചുവിടല്‍ സംബന്ധിച്ച് ഒരു വിഭാഗം ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് സി.ഇ.ഒ സത്യനാദല്ല അറിയിച്ചു.