മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴിയിൽ മദ്ധ്യവയസ്കനെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഗസ്ത്യൻ മുഴി തടപ്പറമ്പിൽ ഹെഡ്ബിൻ ദാസ് (52) ആണ് മരിച്ചത്.
മുക്കം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മുക്കം ഇൻസ്പെക്ടർ പ്രജീഷ് പറഞ്ഞു.
ഭാര്യ: മാലതി, മക്കൾ: അമിലാ ദാസ്, അഭിലാ ദാസ്, അഭിൻ ദാസ്, മരുമക്കൾ: പ്രവീൺ, ലിപേഷ്.