കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചുനിൽക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലാകുമെന്ന ഭീതിയിൽ വൻ നഗരങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്നു. മഹാരാഷ്ട്രയിൽ നിന്ന് പ്രത്യേകിച്ചും മുംബെെ നഗരത്തിൽ നിന്നും കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അക്ഷരാർത്ഥത്തിൽ പെരുവഴിയിൽ പെട്ടുപോയ, ഒരു വർഷം പഴക്കമുള്ള ഓർമ്മകളിൽ നടുങ്ങിയാണ് അന്നവും തൊഴിലും തേടി തിരിച്ചുവന്ന കുടിയേറ്റ തൊഴിലാളികൾ വീണ്ടും നാടുപിടിക്കാൻ തുടങ്ങിയിരിക്കുന്നത്.