ചൈനയില്‍ സൈനിക അട്ടിമറി: വ്യാജപ്രചാരണം ഏറ്റെടുത്ത് മാധ്യമങ്ങള്‍

 

ബീജിങ് :  ചൈനയുടെ പ്രസിഡന്റ് ഷീ ജിന്പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നും ചൈനയില് സൈനിക അട്ടിമറിയുണ്ടായെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം ഏറ്റെടുത്ത് മുഖ്യധാരമാധ്യമങ്ങളും. ഇത്തരം വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. ആരോപണങ്ങള് നിഷേധിച്ച് അര്ജന്റീനയിലെ ചൈനീസ് എംബസി രം​ഗത്തെത്തി. നേപ്പാളിലെയും തയ്-വാനിലെയും ചൈനാവിരുദ്ധ പ്രവര്ത്തകരുടെ ചൈനയ്ക്ക് പുറത്തുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകള് വഴിയാണ് കുപ്രചരണം നടക്കുന്നത്. വിശ്വാസ്യതയുള്ള അന്താരാഷ്ട്രമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഷീ ജിന്പിങ് സമ്പർക്കവിലക്കിൽ ആയിരിക്കുമെന്ന് ചൈന രാഷ്ട്രീയ വിദഗ്ധരടക്കം പ്രതികരിച്ചു. ഇതാകാം പൊതുവേദികളിലെ അസാന്നിധ്യത്തിന്റെ കാരണം. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയുള്ള അത്താഴത്തിലും മറ്റ്നേതാക്കള്ക്കൊപ്പം ഷീ പങ്കെടുത്തിരുന്നില്ല. ബീജിങ്ങിലേക്കുള്ള വിമാനങ്ങള് കൂട്ടത്തോടെ റദ്ദാക്കിയെന്നാണ് പ്രധാന പ്രചരണം. എന്നാല് സര്വ്വീസുകള് കാര്യമായി വെട്ടിക്കുറച്ചിട്ടില്ലെന്ന റിപ്പോര്ട്ടുകളാണ് ഒടുവില് പുറത്തുവരുന്നത്. ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലടക്കം വിമാനത്താവളങ്ങള് സാധാരണനിലയില് പ്രവര്ത്തിക്കുന്നു. മുന്കൂട്ടി പ്രഖ്യാപിച്ച സൈനിക അഭ്യാസത്തിന്റെ ഭാ​​ഗമായാണ് വിമാനങ്ങള് റദ്ദാക്കിയതെന്നും റിപ്പോര്ട്ടുകളുണ്ട്.

spot_img

Related Articles

Latest news