സൈനിക വിമാനങ്ങള്‍ ഗുജറാത്തില്‍ നിര്‍മ്മിക്കും;

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കാന്‍ യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസും ടാറ്റയും പ്രതിരോധ നിര്‍മ്മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസും കൈകോര്‍ക്കുന്നു.

ഗുജറാത്തില്‍ വഡോദരയിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിക്കും.

മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്ബെയ്‌നിന്റെ പ്രധാന നേട്ടമായാണ് ടാറ്റ – എയര്‍ബസ് പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. 2021 സെപ്തംബറിലാണ് സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാന്‍ കരാറില്‍ ഏല്‍പ്പെടുന്നത്. സ്വകാര്യ കമ്ബനി ഇന്ത്യയില്‍ സൈനിക വിമാനം നിര്‍മ്മിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും 21935 കോടി ചെലവിലാണ് നിര്‍മ്മാണമെന്നും വിമാനം സിവിലിയന്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും പ്രതിരോധ സെക്രട്ടറി ഡോ.അജയ് കുമാര്‍ പറഞ്ഞു

spot_img

Related Articles

Latest news