തിരുവനന്തപുരം: പാല് വില ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന് ശുപാര്‍ശ. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്.
വിലവര്‍ധന ചര്‍ച്ചചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ മില്‍മയുടെ അടിയന്തരയോഗം ചേരും.
മൂന്നുയൂണിയനുകളില്നിന്ന് പ്രതിനിധികള്‍ യോഗത്തിനെത്തും. യോഗതിരുമാനം സര്‍ക്കാരിനെ അറിയിച്ചശേഷമാകും പുതിയ വില പ്രഖ്യാപിക്കുക. പാലിന് ലിറ്ററിന് ആറുരൂപയിലധികം കൂട്ടിയേക്കുമെന്നാണ് സൂചന.
പാല്‍വില ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇങ്ങനെ കൂട്ടിയാല്‍ മാത്രമേ കമ്മിഷനും മറ്റും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്ഷകന് ലഭിക്കൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞതവണ പാല്‍വില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു.