പാലിന്റെ വില വര്‍ധിപ്പിക്കും: മില്‍മ ചെയര്‍മാന്‍

തിരുവനന്തപുരം: പാലിന്റെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി.

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉല്‍പാദനോപാധികളിലുണ്ടായ ഗണ്യമായ വിലവര്‍ധന കണക്കിലെടുത്തുമാണ് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതെന്നും കെ എസ് മണി പറഞ്ഞു.

കേരളത്തിലെ പാല്‍ ഉല്‍പാദനത്തിന്റെ ചെലവും മറ്റും പഠിക്കാന്‍ വെറ്ററിനറി സര്‍വകലാശാലയിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയെ മില്‍മ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് നവംബര്‍ 15നകം ലഭിക്കും. ഇതിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച്‌ ഫെഡറേഷന്‍ ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് ഉചിതമായ വിലവര്‍ധന നടപ്പാക്കും. ക്ഷീരകര്‍ഷകരുടെ അധ്വാനത്തിന് ആനുപാതികമായ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഉപഭോക്താക്കള്‍ വിലവര്‍ധന ഉള്‍ക്കൊള്ളണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

spot_img

Related Articles

Latest news