കെഎസ്ആര്ടിസി‍ – മില്‍മ ഫുഡ് ട്രക്ക് പദ്ധതി പാലക്കാടും

കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് മില്‍മ ഫുഡ് ട്രക്ക് പദ്ധതിക്ക് പാലക്കാടും തുടക്കമായി. പഴയ കെഎസ്ആര്‍ടിസി ബസ്സുകള്‍ നവീകരിച്ചാണ് ഫുഡ്ട്രക്ക് ഒരുക്കിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെയും മില്‍മയുടെയും വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചായയും ഐസ്‌ക്രീമും ലഘുകടികളും ഇരുന്ന് കഴിക്കാനുള്ള സൗകര്യം. സൂപ്പര്‍മാര്‍ക്കറ്റുകളിലേത് പോലെ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം.

കെഎസ്ആര്‍ടിസിയിലെ ഉപയോഗശൂന്യമായ ബസ്സാണ് ഇങ്ങനെ മനോഹരമായ ഫുഡ്ട്രാക്കാക്കി മാറ്റിയിരിക്കുന്നത്. മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഫുഡ് ട്രക്കില്‍ ലഭിക്കും. സ്പീക്കര്‍ എംബി രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഉപയോഗശൂന്യമായ ബസ്സ് വില്‍പന നടത്തുന്‌പോള്‍ സാധാരണ കെഎസ്ആര്‍ടിസിക്ക് പരമാവധി ഒന്നരലക്ഷം രൂപ വരെയാണ് ലഭിച്ചിരുന്നത്.
ഫുഡ് ട്രക്കായി മാറുമ്പോള്‍ പ്രതിമാസം കെഎസ്ആര്‍ടിസിക്ക് 20000 രൂപ മില്‍മ വാടക നല്‍കും. അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ബസ്സ് നവീകരിച്ചത്.

കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍പന നടത്താന്‍ കഴിയുന്നതിലൂടെ മില്‍മയ്ക്കും നേട്ടമാവും. സംസ്ഥാനത്തെ അഞ്ചാമത്തെ ഫുഡ് ട്രക്കാണ് പാലക്കാട് തുറന്നത്.

spot_img

Related Articles

Latest news